2014 ജനുവരി 19, ഞായറാഴ്‌ച

"ഫ്രണ്ട്സ്"
ഉരിയാടാ പൈതങ്ങള്‍ ഒന്നിച്ചു കൂടി...
മിന്നാമിനുങ്ങുപോല്‍ വെളിച്ചം തെളിക്കുന്നു.

അടുത്തൊന്നു കണ്ടാല്‍ ചിരിക്കാന്‍ മറന്നവര്‍
നാലാള്‍ കൂടിയാല്‍ കുറ്റം വിധിക്കുവോര്‍
ആപത്തു കണ്ടാല്‍ മുഖം തിരിക്കുന്നവര്‍
ചരമക്കുറിപ്പിനും ലൈക്‌ അടിക്കുന്നവര്‍

അങ്ങിങ്ങു പെയ്യും മഴ പോലെ മുന്നില്‍
പൊട്ടിമുളക്കും വികാര വിക്ഷോഭങ്ങള്‍ക്ക്...
അടിക്കുറിപെഴുതാന്‍ വെമ്പല്‍ കൊള്ളുന്നവര്‍

പണ്ഡിതര്‍ പാമരന്‍ സാധു ജനങ്ങളും
നാരിജങ്ങളും കാമാലീലാതികളും
നീതിപാലകരും കലാസാംസ്കാരിക പന്ഥാവില്‍
മിന്നിതിളങ്ങും താരാ ഗണങ്ങളും പിന്നെ...

എന്തിനെന്നു ഏതിനെന്നു അറിയാതെ ഹര്‍ത്താല്‍...
നടത്തും രാഷ്ട്രീയ അരാഷ്ട്രീയ വാദികളും
സോദരതേനെ ഒന്നിച്ചുകൂടി
സമയം കളയും ഇടമല്ലോ ഫെയിസ് ബുക്കിവിടെ
പണിയല്ലാ പിള്ളേര്‍ ചുമ്മാതടിക്കുന്നോരാടില്‍
കുടുങ്ങും ഇരയല്ലോ നാം വെറും ഫ്രെണ്ട്സ്.

മാറ്റം കൊതിക്കും മനമുണ്ട് നമ്മള്‍ക് പക്ഷെ...
മാറുവാനൊട്ടും മനമില്ല ശ്രമമില്ല
മാറ്റിടാം നമുക്കീ ദുഷ്ട ശീലങ്ങളെ
മനസ്സാ വാചാ കര്‍മ്മണാ മാറാം....
നമുക്കു നല്ല ഫെയിസ് ബുക്ക്‌ ഫ്രണ്ട്സായ്.

സസ്നേഹം

അജു ജോര്‍ജ് അടൂര്‍,

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ