"മരണം"
അര്‍ത്ഥ നാരീശ്വര രൂപം പോലെ നീയെന്‍റെ...
അര്‍ത്ഥ സോദരനായി പിറന്നീയുഴിയില്‍
യാത്രയിലെനിക്കെന്‍റെ നിഴലയിയിരുന്നു നീ
നിദ്രയിലെനിക്കെന്‍റെ കൂട്ടായിരുന്നു നീ.
നീയായിരുന്നെന്‍റെ ജീവ പ്രയാണം...
നിന്നെ പിരിയുവാനാകില്ലോരിക്കലും
യാത്രയില്‍ പലവട്ടം ഞാന്‍ നിന്‍റെ ചാരത്തണഞ്ഞിട്ടും
ഞാന്‍ നിന്നെ കണ്ടില്ല യെന്‍പ്രീയ സോദരാ.
നീയെനിക്കേകി ഒരുപാടു നാളുകളൂഴിയില്‍...
മായാത്ത ഓര്‍മകള്‍ വേദനചെപ്പുകള്‍
പാല്‍ ച്ചുരതിയോരമ്മതന്‍ മാര്‍വിടം..
വിതുമ്പി കരയുന്ന കാഴ്ചകള്‍ നിത്യവും.
പിച്ച വച്ചോടിയ നാട്ടുവഴികളിലിന്നിതാ...
മൂകത തളംകെട്ടും കണ്ണുനീര്‍ തുള്ളികള്‍
ഭൂതകാലത്തിന്‍റെ ഓര്‍മ്മകളിലൂടെ നാം
ഭാവികാലത്തിനു നിറച്ചാര്‍ത്ത് കൂട്ടുന്നു
ഒടുവില്‍ കാല ഘടികാരം മുഴങ്ങുന്ന വേളയില്‍...
കാലപാശവുമായി നീ വന്നെത്തുമ്പോള്‍
ശ്വാന സംഗീത നിദ്രയില്‍ നാം പുണരുമ്പോള്‍
ലോകംവിളിപേരു ചാര്‍ത്തും നിന്നെ മരണമെന്ന്.
സസ്നേഹം
അജു ജോര്‍ജ്.
അര്‍ത്ഥ നാരീശ്വര രൂപം പോലെ നീയെന്‍റെ...
അര്‍ത്ഥ സോദരനായി പിറന്നീയുഴിയില്‍
യാത്രയിലെനിക്കെന്‍റെ നിഴലയിയിരുന്നു നീ
നിദ്രയിലെനിക്കെന്‍റെ കൂട്ടായിരുന്നു നീ.
നീയായിരുന്നെന്‍റെ ജീവ പ്രയാണം...
നിന്നെ പിരിയുവാനാകില്ലോരിക്കലും
യാത്രയില്‍ പലവട്ടം ഞാന്‍ നിന്‍റെ ചാരത്തണഞ്ഞിട്ടും
ഞാന്‍ നിന്നെ കണ്ടില്ല യെന്‍പ്രീയ സോദരാ.
നീയെനിക്കേകി ഒരുപാടു നാളുകളൂഴിയില്‍...
മായാത്ത ഓര്‍മകള്‍ വേദനചെപ്പുകള്‍
പാല്‍ ച്ചുരതിയോരമ്മതന്‍ മാര്‍വിടം..
വിതുമ്പി കരയുന്ന കാഴ്ചകള്‍ നിത്യവും.
പിച്ച വച്ചോടിയ നാട്ടുവഴികളിലിന്നിതാ...
മൂകത തളംകെട്ടും കണ്ണുനീര്‍ തുള്ളികള്‍
ഭൂതകാലത്തിന്‍റെ ഓര്‍മ്മകളിലൂടെ നാം
ഭാവികാലത്തിനു നിറച്ചാര്‍ത്ത് കൂട്ടുന്നു
ഒടുവില്‍ കാല ഘടികാരം മുഴങ്ങുന്ന വേളയില്‍...
കാലപാശവുമായി നീ വന്നെത്തുമ്പോള്‍
ശ്വാന സംഗീത നിദ്രയില്‍ നാം പുണരുമ്പോള്‍
ലോകംവിളിപേരു ചാര്‍ത്തും നിന്നെ മരണമെന്ന്.
സസ്നേഹം
അജു ജോര്‍ജ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ