2014 ജനുവരി 19, ഞായറാഴ്‌ച

***കവിത***

ജീവിതത്തിന്‍ തിരക്കില്‍ നിന്നും 
ഞാന്‍ കടമെടുത്ത 
നിമിഷങ്ങളാണ്കവിത.

ഉള്ളിലെരിയുമെന്‍ 
ജീവാഗ്നിയില്‍ സ്പുടം ചെയ്ത 
മുത്തുകളാണ് കവിത.

അപരന്‍റെ വേദനകള്‍
ആത്മാവില്‍ ചാലിച്ച
നേര്‍ക്കാഴ്ചയാണ് കവിത.

തമ്മില്‍ സ്നേഹിക്കാന്‍
മറന്നൊരു മാനവ ജാതിക്കു
ഉണത്തുപാട്ടാട്ടകുന്നു കവിത.

ഇരുളിന്‍റെ മാറാപ്പില്‍
അടിതെറ്റി ഉഴലുന്നോര്‍ക്ക്
വഴികാട്ടിയാകുന്നു കവിത.

ഉറക്കം വെടിഞ്ഞൊരു
രാവിന്‍റെ ഏകാന്ത
നൊമ്പരമാണ് കവിത.

സ്വയം മറന്നില്ലാതാകുന്ന
യാമാത്തില്‍ കവിയുടെ
രതിമൂര്‍ച്ചയാണ് കവിത.

ജീവകോശങ്ങള്‍ക്കുള്ളില്‍
തുടിക്കും പ്രപഞ്ചത്തിന്‍
പ്രാണനാണ്‌ കവിത.

അക്ഷരക്കൂട്ടുകള്‍ക്കപ്പുറം നമ്മെ
നാമാക്കിയോരമ്മ തന്‍ മാറിലെ
അമൃതാണ് കവിത.

സസ്നേഹം,
അജു ജോര്‍ജ് അടൂര്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ