2014 ജനുവരി 19, ഞായറാഴ്‌ച

------കേരളവും ഇന്നും-----
സംസ്ക്കാരങ്ങളുടെ ഈറ്റില്ലമായ ഭാരതത്തില്‍ കേരളമെന്നു കേട്ടാല്‍ കവി പാടിയതുപോലെ അഭിമാന പൂരിതമാകുമായിരുന്നു ഒരിക്കല്‍. ഇന്നോ അപമാന ഭാരത്താല്‍ ലോകത്തിനു മുന്‍പില്‍ മുഖം കാണിക്കാനാവാത്ത അവസ്ഥയാണ് മലയാളിക്ക്. 

ഈ അവസ്ഥ ഉണ്ടായതല്ല നാമും നമ്മുടെ ഉപഭോത്കൃത സംസ്ക്കാരവും ഉണ്ടാക്കിയെടുത്തതാണ്. എവിടെ നോക്കിയാലും പീഡനം കുലപാതകം ബലാല്‍സംഘം കവര്‍ച്ച എന്നുവേണ്ട നൂതന സംസ്ക്കാരങ്ങളുടെ അരക്കില്ലമായി കേരളം മാറികഴിഞ്ഞു.

മക്കള്‍ ആണായാലും പെണ്ണായാലും ഇന്ന് അവരെയോര്‍ത്ത് വിലപിക്കാന്‍ മാത്രം മാതാപിതാക്കള്‍ക്ക് വിധി. ഇന്നു മാതാപിതാക്കള്‍ക്കും മക്കള്‍ അധികപറ്റാവുന്നു അവരെ സംരക്ഷിക്കാന്‍ ചൈല്‍ഡ് കെയറുകളും ബോര്‍ടിങ്ങുകളും തേടുമ്പോള്‍ മക്കള്‍ മറുവശത്ത് നടതള്ളലും ഹോം കെയറും മറ്റുമായി മുന്നേറുന്നു. ഇവിടെ തോല്‍ക്കുന്നത് വൈകാരികത
ആണെന്ന കാര്യം സൗകര്യാര്‍ത്ഥം നാം മറക്കുന്നു.

വിദേശ നാടുകളില്‍ പോലും ഇന്ന് മലയാളി എന്നു പറഞ്ഞാല്‍ ഏതോ നികൃഷ്ട ജീവിയെ കാണുന്നപോലെ നോക്കുന്നു കാരണം ഇതിനു മുന്‍പ് ഇവിടെ ഈ പേരിലെത്തിയ പലരും കാട്ടികൂട്ടിയതും ഇപ്പോഴും അവസരത്തിനൊത്ത് പലരും കാട്ടികൊണ്ടിരിക്കുന്നതുമായ ലീലാവിലാസങ്ങള്‍ തന്നെ.

ജീവിതപാതയില്‍ നമുക്ക് സത്യസന്ധത നഷ്ടമായികൊണ്ടിരിക്കുന്നു. എല്ലാവരും വാക്ധോരണികള്‍ മുഴക്കുന്നു അക്ഷരങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും മറ്റും "പ്രതികരിക്കണം". സ്വന്തം കണ്‍മുന്‍പില്‍ നടക്കുന്ന കുലപാതകങ്ങളും പീഡനങ്ങളും പോലും ഒന്നു തിരിഞ്ഞുനോക്കാന്‍ ആരും മിനക്കെടാറില്ല ഉണ്ടായിരുന്നെങ്കില്‍ ഇത്രമാത്രം നമ്മുടെ വ്യവസ്ഥിതികള്‍ തകിടം മറിയില്ലായിരുന്നു.

ഇനിയിവിടെ പ്രതികരണങ്ങള്‍ക്ക് പ്രസക്തിയില്ല മറിച്ച് പൌരബോധം വളര്‍ത്താനുള്ള ചിന്തയും അതിനുള്ള അടിസ്ഥാന പരമായ കൂട്ടായ പ്രവര്‍ത്തനങ്ങളും ആണ്.
പൌരബോധവും സഹജീവി സ്നേഹവുമുള്ള ഒരാള്‍ക്കും തന്‍റെ വൈകാരികതയെ വിട്ട് ബലാല്‍സംഘവും കൊലലപാതകവും ഒരിക്കലും ചെയ്യാനാവില്ല.

ഭരണകൂടവും പൊതുസമൂഹവും പൌരബോധം വളര്‍ത്തല്‍ ഒരു വെല്ലുവിളിയായി എടുക്കേണ്ടതുണ്ട്‌. ഒപ്പം വളര്‍ന്നുവരുന്ന സാമ്പത്തിക അരക്ഷിതാവസ്ഥയും സമൂഹത്തില്‍നിന്നും നിര്‍മ്മര്‍ജാനം ചെയ്യേണ്ടതുണ്ട് എങ്കില്‍ മാത്രമേ ഭീതി രഹിതമായ ഒരു നവകേരളവും ചിന്തയും സൃഷ്ടിക്കാനാവു.

അജുജോര്‍ജ് മുണ്ടപ്പള്ളി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ