****എന്‍റെചുടല****
ഇന്നീ.. ചുടലയ്ക്ക് നിറം പച്ച,
പണ്ടിതില്‍, ഒരുപാടു ശവങ്ങള്‍ എരിഞ്ഞൊടുങ്ങി,
അതിലെന്‍റെ അമ്മയും, പിന്നെ പരമ്പരയൊക്കെയും,
ഇന്നിത്, എരിയാതെ എരിയുന്നു എന്‍റെ ഉള്ളില്‍.
കറുത്ത വാവിന്‍ നാളിലെല്ലാം, ഞാന്‍ മുടങ്ങാതെ,
എത്തി, എന്‍ പിതൃക്കളെ കാണാന്‍ വെറ്റില,
പാക്കും നൂറും, വാങ്ങുവാനെന്‍റെ പിതൃക്കള്‍,
ബലിക്കാക്കയായ്, എന്നും പറന്നിറങ്ങി.
ഇരുണ്ട മഴത്തുള്ളികള്‍, പെയ്തിറങ്ങിയപ്പോള്‍,
എന്‍റെ, ആത്മാവിലായിരം ജന്മസുകുര്‍തം,
അതിലെന്‍റെ അമ്മയും, അച്ഛനും പിന്നെ,
എന്‍, പരമ്പര ഒക്കെയും പെയ്തിറങ്ങി.
ഇന്നെന്‍റെ ചുടല നിനക്കു സ്വന്തം പിന്നെ,
അസ്ഥിവാരം തുരന്നെറിഞ്ഞെന്‍റെ,
പിതൃക്കള്‍ തന്‍ ഉരുകാത്ത അസ്ഥികള്‍,
തെരുവു നായ്ക്കള്‍ കടിച്ചു വലിക്കുമ്പോള്‍,
അനാഥ പ്രേതങ്ങളായ്,പട്ടയമില്ലാതലയുന് നു,
എന്‍ പിതൃക്കള്‍ ഭൂമിയില്‍.
ദൈത്യം തുടിക്കുമെന്‍ കണ്ണുകള്‍ക്കില്ലിനി,
ഒരു തുള്ളി കണ്ണുനീര്‍, ഇറ്റിച്ചു വീഴ്ത്തുവാന്‍,
നാളെ പറന്നിറങ്ങും, ഞാനൊരു ബലിക്കാക്കയായ്,
നിന്‍റെ, പരമ്പരയൊക്കെയും മുടിച്ചിടുവാന്‍.
സസ്നേഹം,
അജു ജോര്‍ജ് അടൂര്‍.

അനാഥ പ്രേതങ്ങളായ്,പട്ടയമില്ലാതലയുന്
എന്‍ പിതൃക്കള്‍ ഭൂമിയില്‍.
ദൈത്യം തുടിക്കുമെന്‍ കണ്ണുകള്‍ക്കില്ലിനി,
ഒരു തുള്ളി കണ്ണുനീര്‍, ഇറ്റിച്ചു വീഴ്ത്തുവാന്‍,
നാളെ പറന്നിറങ്ങും, ഞാനൊരു ബലിക്കാക്കയായ്,
നിന്‍റെ, പരമ്പരയൊക്കെയും മുടിച്ചിടുവാന്‍.
സസ്നേഹം,
അജു ജോര്‍ജ് അടൂര്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ