കവിത
അങ്ങുദൂരെയൊരുചാവുകടല്‍തിളക്കുന്നു ,
ഒരുതിരകടല്വിട്ടുകരയിലേക്കോടിവ ന്നു ,
തിരയുടെതേരിലേറിയൊരുകാറ്റുമെത്തി .
കാറ്റിലെന്‍കുടിലിലെമണ്‍ചിരാതണയുന്നു ,
ഇനിയിരുള്‍വീണപകലുകളെനിക്കുസ്വന്തം.
നിറമാര്‍ന്നസ്വപ്നങ്ങളൊക്കെപറന്നകന്നു ,
ഇരുളിന്‍റമക്കളെയോടിവന്നിട്ടെന്‍തനുവിന്‍റെ ,
മണ്ണിന്‍റെപുഴുക്കളെനിങ്ങള്‍ക്കുതിന്നുവാന്‍ ,
ധരയേ, നീതന്നതോക്കെയുമെടുത്തുകൊള്‍ക ,
അജുജോര്‍ജ് മുണ്ടപ്പള്ളി.
_____ജീവസാഗരം_____
അങ്ങുദൂരെയൊരുചാവുകടല്‍തിളക്കുന്നു ,
നീരാവിയായിപറന്നുപൊങ്ങുന്നുമൃതു വും.
ഗതികിട്ടാത്തയാത്മാക്കളുടെദീര് ഘശ്വാസം ,
തിരകളായിതിളക്കുന്നീയനന്തസാഗരത്തില്‍.
ഒരുതിരകടല്വിട്ടുകരയിലേക്കോടിവ
തിരയുടെതേരിലേറിയൊരുകാറ്റുമെത്തി .
കാറ്റിലെന്‍കുടിലിലെമണ്‍ചിരാതണയുന്നു ,
ഇനിയിരുള്‍വീണപകലുകളെനിക്കുസ്വന്തം.
നിറമാര്‍ന്നസ്വപ്നങ്ങളൊക്കെപറന്നകന്നു ,
നിനച്ചതൊക്കെയുമിന്നുവെറുംമിഥ്യയായി.
നിഴലുംനിലാവുംപോയ്‌മറഞ്ഞെവിടെയോ ,
മരണത്തില്‍ചിറകേറിഞാനുംപറക്കുന്നിതാ.
ഇരുളിന്‍റമക്കളെയോടിവന്നിട്ടെന്‍തനുവിന്‍റെ ,
പിടക്കുന്നകണ്ണുംകരളുംഎടുത്തുകൊള്ളൂ.
കിഴക്കിന്‍റെമക്കളെനിങ്ങള്‍ക്കിതായെന്‍റെ ,
നിലക്കുന്നഹൃദയതാളവുoപകുത്തെടുക്കാം.
മണ്ണിന്‍റെപുഴുക്കളെനിങ്ങള്‍ക്കുതിന്നുവാന്‍ ,
ഇനിയെന്റെപക്കലെന്തിന്നുബാക്കി നില്പ്പൂ..!
ഇന്നെന്റെഓര്മ്മയില്കുറിച്ചി ട്ടവരികളെല്ലാം,
നാളെയൊരുപത്രത്താളായിനിനക്കുoകിട്ടും.
ധരയേ, നീതന്നതോക്കെയുമെടുത്തുകൊള്‍ക ,
ഇനിയെന്‍റെയുയിരിനെമാത്രംനീവിട്ടുനല്കൂ.
ആത്മാക്കളുരുകുന്നയീതിരകളാല്സാ ഗരം ,
നിത്യമെനിക്കുംനിനക്കുമായ്കാത്തിരിപ്പൂ..!
അജുജോര്‍ജ് മുണ്ടപ്പള്ളി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ