2014 ജനുവരി 19, ഞായറാഴ്‌ച

-----ഡിസംബറെപറയുക------

പ്രവാസ്സത്തിന്‍റെ തീച്ചൂളയില്‍ ,
അനുഭവങ്ങളെന്നുംപൊള്ളുന്ന
ഓര്‍മ്മകളായിനിഴലുകളായി
പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നു..!

കൊഴിഞ്ഞുപോയവര്‍ഷങ്ങളില്‍ ,
ലേബര്‍ക്യാമ്പില്‍നിന്നുംഞാന്‍
കോരിയെടുത്തമൃതശരീരങ്ങള്‍
ഇന്നിന്‍പുലരിയിലാറുകഴിഞ്ഞു..!

മരണത്തിനുമുന്‍പില്‍ഭാഷയില്ലന്നും ,
മതമില്ലന്നുംരാജ്യവുംബന്ധങ്ങളും
ബന്ധനവുമില്ലാന്നുപോയവര്‍ഷം
എന്നോടുചൊല്ലികടന്നുപോയി...!

കഴിഞ്ഞഡിസംബറിന്‍റെയവസാന ,
യാമത്തില്‍ബിരിയാണികഴിച്ചുസുഖ-
മായുറങ്ങിയനേപ്പാളിയും പിന്നെ
കഴിക്കാതെയൊരുമലയാളിയും..!

മലയാളിയുടെആദ്യശമ്പളം കൊണ്ടു
മകനുവാങ്ങിയസൈക്കിളുംനാട്ടില്‍
അയക്കാന്‍പണംതിരുകിയപേഴ്സും
പാക്ക്ചെയ്തപ്പോഴുള്ളുപിടഞ്ഞു..!

കരിഞ്ഞസ്വപ്നങ്ങളുമായിവര്‍മണ ,
ലാരണ്യത്തില്‍പിടഞ്ഞുവീണപ്പോള്‍
അങ്ങുദൂരെവിയോഗമറിയാതെപിച്ച-
വയ്ക്കുകയാവുoകുരുന്നുകള്‍.....!

അങ്ങനെമരണത്തിന്‍റെഘോഷയാത്ര ,
കണ്ടുനിസ്സഹായനായിയിന്നു വീണ്ടും
ഡിസംബര്‍കൊഴിയുവാന്‍വെമ്പും-
പോളിനിയുമുണ്ടിത്തിരിനൊമ്പരം..!

രണ്ടാഴ്ചമുന്‍മ്പൊരുസ്നേഹിതന്‍ ,
വടിയിടിച്ചിന്നുംഹോസ്പിറ്റലില്‍ ,
കഴിഞ്ഞമേയില്‍ലെന്‍റെകാറുമിടിച്ചു
ഞാന്‍ചതഞ്ഞരയാതിന്നുംസാക്ഷി..!

ഇന്നലെരാത്രിമറ്റൊരുസ്നേഹിതന്‍ ,
വീണ്ടുംഅറ്റാക്കായിഐസിയുവില്‍ ,
എനിക്കുമുണ്ടൊരുചോദ്യംനിന്നോടു
ഡിസംബറെയെന്നാണിനിയെന്‍റെഊഴം..?.

അജുജോര്‍ജ് മുണ്ടപ്പള്ളി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ