2014 ജനുവരി 19, ഞായറാഴ്‌ച

------സ്വപ്നം----

നിന്‍റെമിഴികളില്‍വിരിയുന്നു ശംഖുപുഷ്പം ,
എന്‍റെകരളിലൊരുകവിതയായ് പൂക്കുന്നിതാ.

എവിടെനിന്നെത്തിയീയിരുള്‍വീണ വാടിയില്‍ ,
പൌര്‍ണ്ണമിതിങ്കള്‍വിരിയും നിലാചന്തമോടെ..!

നിനക്കായിറുത്തയീകരള്‍ പൂവിനുള്ളിലെന്‍ ,
പ്രാണയമധുരംതുളുമ്പുമൊരു കവിതയുണ്ട്.

നിറക്കൂട്ടിനാലെചുവപ്പിച്ചതല്ലയീ പൂവിദള്‍ ,
ഇന്നെന്‍റെചോരയില്‍മുങ്ങി ചുവന്നതാണീദളം.

ചില്ലിട്ടുവച്ചൊരെന്‍സുന്ദര മോഹങ്ങളെല്ലാം ,
പൂവിട്ടുനില്ക്കുന്നുയീമഞ്ഞിന്‍ പുലരിയില്‍.

വാനിന്‍നെറുകയില്‍മുകിലിന്‍റെ തുമ്പിലായ്‌ ,
കിളിക്കൂടൊന്നൊരുക്കിഞാന്‍ കാത്തിരിക്കാം.

കൂട്ടിനിരിക്കുവാന്‍പോരുമോ പൈങ്കിളീ നീ,
എന്‍റെകൂട്ടിലിളംകിളികള്‍ പാറിപ്പറക്കട്ടെ...!

ശുഭദിനം കൂട്ടുകാരെ...
അജുജോര്‍ജ് മുണ്ടപ്പള്ളി.....
Like ·  · Promote · 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ