2014 ജനുവരി 19, ഞായറാഴ്‌ച

-----കടലിലോരുനാള്‍----

സൂര്യനുദിക്കാത്തകടലിന്‍റെ പകലില്‍ ,
മാനംകറുത്തിട്ടുകരിമഷി തുള്ളിയായ്
അടര്‍ന്നുവീഴുന്നുവെന്‍റെ നിറുകയില്‍..!

ഇരുളുപടരുന്നകടലിന്‍റെ വിരിമാറില്‍ ,
കാറ്റിന്‍റെഹുങ്കാരമെങ്ങും മുഴങ്ങവെ
ഇടറിനില്‍ക്കുമൊരു സഞ്ചാരിഞാന്‍..!

കാറ്റുംകടലുമാലിംഗനത്തില്‍ മുഴുകുന്ന ,
രതിയുടെഭാവതാളങ്ങളാല്‍ കടലിന്‍റെ
മാറില്‍പുത്തന്‍ചുഴികള്‍ വിരിയുന്നു..!

ആഴിയുടെആഴത്തിലേക്ക് ഉറ്റുനോക്കി ,
ചെറുമീന്‍പിടക്കുന്ന കാഴ്ചകാണാന്‍
എങ്ങുംചുറ്റിപറക്കുന്ന നീര്‍പക്ഷികള്‍..!

വിശപ്പിന്‍നിലവിളിയേറിയിട്ടോ എന്‍റെ ,
ശവംകൊത്തുവാനുള്ള ആര്‍ത്തിമൂത്തോ
ചുറ്റുംകൂകിവിളിക്കുന്ന നീര്‍കാക്കകള്‍..!

രൌദ്രഭാവംപൂണ്ടലറുo കടലിന്‍നടുവില്‍ ,
ഭീതിപെടുത്തുന്നയീ ഓര്‍മ്മകള്‍ക്കുള്ളില്‍
നീര്‍ക്കുമിളപോലെന്‍റെ ചെറുനൌകയും..!

വേലിയേറ്റംകണ്ടു വേലിയിറക്കവുംകണ്ടു ,
മനസ്സിലെന്നുറ്റവരോടൊക്കെ യാത്രചൊല്ലി
മരണത്തെനോക്കിപ്പകച്ചു നിന്നോരുനാള്‍..!

പതയുന്നനാവുമായ് കടലമ്മയോടിയെത്തി ,
കാലന്‍റെകുറിമാനമില്ലാതെ തിരിച്ചുപോയി
മരണത്തിരവിട്ടുഞാനുമീ കരയിലെത്തി....!

അജുജോര്‍ജ് മുണ്ടപ്പള്ളി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ