***വിട***
ഇനി നീ വരുമ്പോള്‍ പൂവേ...
ഞാനുണ്ടായിരിക്കുമോ നിന്‍റെ,
മുഗ്ധ സൗന്ദര്യം വാരി പുണരുവാന്‍?.
ഇനി നീ വരുമ്പോള്‍ പൂവേ...
ഉണ്ടായിരിക്കുമോ ഒരു പൂക്കാലം,
ഈ പുലരിയെ പുളകം ചാര്‍ത്തുവാന്‍?.
കാല ഘടികാരമുരുളുന്ന വീഥിയില്‍...
എന്‍റെ ജരാനരകള്‍ക്കിനി ബാല്യമില്ലല്ലോ,
നിന്‍റെ താരാട്ടിനീണം പകരുവാന്‍.
പിരിയാം നമുക്കീ വഴിയിലന്തിയില്‍...
ഒരു നേര്‍ രേഖയായ് സമാന്തരം പിന്നെ,
കണ്ണീരുവേണ്ട, കാത്തിരിപ്പില്ല യീ...
മണ്ണിന്‍റെ വിരിമാറിലലിഞ്ഞു തീരാം.
സസ്നേഹം,
അജു ജോര്‍ജ് അടൂര്‍
ഇനി നീ വരുമ്പോള്‍ പൂവേ...
ഞാനുണ്ടായിരിക്കുമോ നിന്‍റെ,
മുഗ്ധ സൗന്ദര്യം വാരി പുണരുവാന്‍?.
ഇനി നീ വരുമ്പോള്‍ പൂവേ...
ഉണ്ടായിരിക്കുമോ ഒരു പൂക്കാലം,
ഈ പുലരിയെ പുളകം ചാര്‍ത്തുവാന്‍?.
കാല ഘടികാരമുരുളുന്ന വീഥിയില്‍...
എന്‍റെ ജരാനരകള്‍ക്കിനി ബാല്യമില്ലല്ലോ,
നിന്‍റെ താരാട്ടിനീണം പകരുവാന്‍.
പിരിയാം നമുക്കീ വഴിയിലന്തിയില്‍...
ഒരു നേര്‍ രേഖയായ് സമാന്തരം പിന്നെ,
കണ്ണീരുവേണ്ട, കാത്തിരിപ്പില്ല യീ...
മണ്ണിന്‍റെ വിരിമാറിലലിഞ്ഞു തീരാം.
സസ്നേഹം,
അജു ജോര്‍ജ് അടൂര്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ