----ദൈവവും മകനും----
മകനേ ആദo, എന്നാദ്യജാതാ നിനക്കായി ,
ഞാനൊരുക്കി ഒരു പൂന്തോട്ടമൂഴിയില്‍...!
ഋതുഭേദങ്ങളും പ്രവാഹങ്ങളുമൊരുക്കി ,
നിനക്കായി മാത്രമൊരു ആകാശഗംഗയും..!
തണലിനായി നിനക്കുഞാന്‍ കൂരിരുട്ടും ,
സ്വപ്നങ്ങള്‍ കാണുവാന്‍ മാരിവില്ലും...!
നീരാടുവാനായിയീ പൂംതേനരുവിയും ....!
തലോടുവാനായിയീ കുളിര്‍ക്കാറ്റുമേകി.
പാടിയുറക്കുവാന്‍ ചെറു കിളിനാദവും ,
സൌരഭ്യമേകുവാന്‍ നിറമുള്ള പൂക്കളും..!
കോരിത്തരിക്കുവാന്‍ മഞ്ഞിന്‍ കണങ്ങളും ,
നല്ലഭലങ്ങളുമേകി നിനക്കു ഭുജിക്കുവാന്‍...!
അധികമായി ലാളിച്ചുവാഴിച്ചു നിന്നെയീ ,
മണ്ണിലും വിണ്ണിലുമൊരു താരമായീടുവാന്‍..!
എന്നിട്ടുമെന്തേയെന്‍ ആദ്യജാതാ നീയിന്നു ,
മണ്ണിന്‍റെമാറിലൊരു മൌനിയായ് ഉഴലുന്നു..?.
അറിയുകതാതാ, നീയേകി എല്ലാoഊഴിയില്‍ ,
വരികെന്‍റെ കൂടൊന്നു ചുറ്റിക്കറങ്ങുവാന്‍..!
പൂക്കളെ നുകരുന്ന വണ്ടിനെ കാണുവാന്‍ ,
മധുനിറഞ്ഞീടുമാ തേന്‍കൂട് കാണുവാന്‍...!
അന്തിക്കു ചേക്കേറും ചെറുകിളിക്കൂട്ടവും ,
നാഗങ്ങള്‍ളിഴ ചേരും കാഴ്ചയുംകാണുക..!
പൂന്തോട്ടം പണിയുന്ന നേരത്തുനീയെന്തേ ,
എന്നിണയെ മെനയുവാന്‍ മറന്നുപൊയീ..?.
അജുജോര്‍ജ് മുണ്ടപ്പള്ളി
മകനേ ആദo, എന്നാദ്യജാതാ നിനക്കായി ,
ഞാനൊരുക്കി ഒരു പൂന്തോട്ടമൂഴിയില്‍...!
ഋതുഭേദങ്ങളും പ്രവാഹങ്ങളുമൊരുക്കി ,
നിനക്കായി മാത്രമൊരു ആകാശഗംഗയും..!
തണലിനായി നിനക്കുഞാന്‍ കൂരിരുട്ടും ,
സ്വപ്നങ്ങള്‍ കാണുവാന്‍ മാരിവില്ലും...!
നീരാടുവാനായിയീ പൂംതേനരുവിയും ....!
തലോടുവാനായിയീ കുളിര്‍ക്കാറ്റുമേകി.
പാടിയുറക്കുവാന്‍ ചെറു കിളിനാദവും ,
സൌരഭ്യമേകുവാന്‍ നിറമുള്ള പൂക്കളും..!
കോരിത്തരിക്കുവാന്‍ മഞ്ഞിന്‍ കണങ്ങളും ,
നല്ലഭലങ്ങളുമേകി നിനക്കു ഭുജിക്കുവാന്‍...!
അധികമായി ലാളിച്ചുവാഴിച്ചു നിന്നെയീ ,
മണ്ണിലും വിണ്ണിലുമൊരു താരമായീടുവാന്‍..!
എന്നിട്ടുമെന്തേയെന്‍ ആദ്യജാതാ നീയിന്നു ,
മണ്ണിന്‍റെമാറിലൊരു മൌനിയായ് ഉഴലുന്നു..?.
അറിയുകതാതാ, നീയേകി എല്ലാoഊഴിയില്‍ ,
വരികെന്‍റെ കൂടൊന്നു ചുറ്റിക്കറങ്ങുവാന്‍..!
പൂക്കളെ നുകരുന്ന വണ്ടിനെ കാണുവാന്‍ ,
മധുനിറഞ്ഞീടുമാ തേന്‍കൂട് കാണുവാന്‍...!
അന്തിക്കു ചേക്കേറും ചെറുകിളിക്കൂട്ടവും ,
നാഗങ്ങള്‍ളിഴ ചേരും കാഴ്ചയുംകാണുക..!
പൂന്തോട്ടം പണിയുന്ന നേരത്തുനീയെന്തേ ,
എന്നിണയെ മെനയുവാന്‍ മറന്നുപൊയീ..?.
അജുജോര്‍ജ് മുണ്ടപ്പള്ളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ