2014 ജനുവരി 19, ഞായറാഴ്‌ച

** ഗുരുദക്ഷിണ** 

എന്നില്‍പ്രശോഭിക്കുമെന്‍പ്രീയഗുരുവെ ,
എന്നിലുയിര്‍കൊള്ളുമീകവിതയാല്‍വന്ദനം.

അറിവിന്‍റെജ്യോതിതുളുമ്പുംനിറകുടമങ്ങ് ,
ആത്മാവില്‍ഹര്‍ഷബാഷ്പമായീടുന്നു.

നിറചാര്‍ത്തുതേടുoമീമായാപ്രപഞ്ചത്തില്‍,
നിറദീപമായിട്ടങ്ങുതെളിഞ്ഞീടണoദിനം.

അജ്ഞതയേറുമെന്നഹംനീക്കിനീയറിവിന്‍റെ ,
അക്ഷരജ്യോതിയില്‍നിത്യംവഴിനയിച്ചീടണo.

ഗുരുശാപoമുറ്റുമെന്‍കണ്ണീര്‍ക്കണംകൊണ്ടു ,
ഗുരുപാദപൂജക്കുഞാന്‍തീര്‍ഥംതളിക്കാം.

വരുമാസമാഗമദിനംവരെയങ്ങേക്കെന്നില്‍ ,
വാഴുവാനൊരുക്കുന്നുയീസ്മൃതിമണ്ഡപം.

സസ്നേഹം,
അജു ജോര്‍ജ് മുണ്ടപ്പള്ളി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ