2014 ജനുവരി 9, വ്യാഴാഴ്‌ച

_____സ്നേഹമെന്നീശോ_____

നിന്നെയറിയുവാന്‍ വൈകിയെന്നേശുവെ ,
നിന്‍റെഅപദാനമൊട്ടും ഞാനോര്‍ത്തുമില്ല..!

അറിയാതെചെയ്ത പാപങ്ങളൊക്കെയും ,
അനുതാപമോടെനീ കേള്‍ക്കേണമേനാഥാ...!

പാപത്തിലൂടെഞാനുരുവായി ഭൂമിയില്‍ ,
പാപങ്ങളെത്രയോ ചെയ്തിന്നുപാരില്‍...?.

കണ്ണീര്‍പൂക്കള്‍പൊതിഞ്ഞു ഞാന്‍നല്‍കാം ,
നിനക്കെന്‍റെഹൃദയം ബലിപൂജയായിതാ...!

അപരാധചിന്തയാല്‍ കേഴുന്നുഞാന്‍നാഥാ ,
എന്‍റെഅകതാരിലേക്കൊന്നു നോക്കേണമേ..!

ഈലോകമെന്നെപകച്ച നാളൊക്കെയും നീ ,
അരുമയോടെന്നെ കരുതുന്നുസ്നേഹമായ്..!

ഇരുളിന്‍റെഉള്ളില്‍നീ വെളിച്ചമായീടുമ്പോള്‍ ,
അറിയുന്നുഞാന്‍നിന്‍റെ ദിവ്യമാംസ്നേഹം..!

വചനമായ്നീയെന്‍റെ ഉള്ളില്‍നിറയുമ്പോള്‍ ,
എന്‍റെപാപങ്ങളൊക്കെയും മാഞ്ഞിടുന്നു...!

ആത്മാവില്‍ജീവനും സത്യവുമായുള്ളില്‍ , 
അന്‍പോടെയെന്നുംനീ വാഴേണമേനാഥാ...!

പാപക്കറവീണപാടുകള്‍ മുറ്റുംകഴുകി നീ ,
നിത്യമാംരാജ്യത്തിലെന്നെ ചേര്‍ക്കേണമേ..! 

അജുജോര്‍ജ് മുണ്ടപ്പള്ളി.

2 അഭിപ്രായങ്ങൾ: