2014 ജനുവരി 19, ഞായറാഴ്‌ച

"ഒരു പൂവിന്‍റെ നൊമ്പരം"

ഒരു പൂവിരിഞ്ഞപ്പോളവള്‍ മൊഴിഞ്ഞു
ഇനിയുമൊരുപാടു പൂക്കളെനിക്കുവേണം
പൂവിട്ട മൊട്ടുകളോന്നും പിന്നെ
ആ പൂംകാവനത്തില്‍ വിരിഞ്ഞുമില്ല.

വിരിഞ്ഞ പൂവിന്‍റെ വാസ്സര പുലരിയില്‍
വിടരാത്ത മോട്ടിന്‍റെ നൊമ്പരങ്ങള്‍
അവളുടെ ചിറകറ്റ സ്വപ്നങ്ങളല്ലോ
ഈ വിരിയാത്ത വാടിയ പൂമൊട്ടുകള്‍.

വെള്ളവുമേകി വെളിച്ചം നല്‍കി
പുലരി തന്‍ ഭുപാളമൊരുക്കി വച്ചു
പൂംകാറ്റിന്‍ കുളിര്‍ തെന്നല്‍ കടന്നുപോയി
പക്ഷെ പൂമ്പാറ്റ മാത്രം വന്നതില്ല.

കാലം കടന്നാപ്പക്ഷി പറക്കയായി
ദേശാന്തരങ്ങലിലുടെയിന്നും
വിതുമ്പുന്ന നെഞ്ചിലെ നിറയവ്വനം
മറന്നിട്ടു കാന്തനിന്നെങ്ങു പോയി?.

ഋതുക്കള്‍ പലതും കടന്നു പോയിനിയും
വിരിയുവാന്‍ മൊട്ടുകള്‍ ബാക്കി നില്‍പു
വീണ്ടും പുലര്‍കാലമേത്തുംപോള്‍
സിന്ധൂരമിരിക്കുമോ, അവള്‍ കാത്തിരിക്കുന്നു
ചിരകൊടിഞ്ഞയാ പൂമ്പാറ്റയെ.

സസ്നേഹം
അജു ജോര്‍ജ് അടൂര്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ