2014 ജനുവരി 19, ഞായറാഴ്‌ച

_____നഗ്നമീലോകം____

അറിയുകകൂട്ടരേ നാമിന്നുനഗ്ന്നരീ ,
പാരിന്‍റെയുള്ളില്‍ കീറതുണിയുമായി.

ഗര്‍ഭപാത്രംവിട്ടു ഊഴിയില്‍പിറന്നു ,
പിറവിയിലൂടെനീ ആദ്യമേനഗ്നനായി.

പോക്കിള്‍കൊടിയുടെ ബന്ധംമുറിച്ചതും ,
സത്വംവെടിഞ്ഞു പിന്നെയുംനഗ്ന്നനായി.

ഭാഷവിട്ടോടിയൊരു മറുഭാഷകൊണ്ടതും ,
മുറിഭാഷകൊണ്ടുനീ ഭാഷയില്‍നഗ്നനായി.

സംസ്ക്കൃതിമറന്നു മറുനാടനായപ്പോള്‍ ,
തനിമവെടിഞ്ഞുനീ ഉയിരിലുംനഗ്നനായി.

കാലപ്രയാണവീഥിയില്‍ അഹമേറി നീ ,
അറിവിന്നുറവറ്റി ഇവിടിന്നുനഗ്നനായി.

അമൃതൂറ്റിയോരമ്മ തന്നന്തംകുറിച്ചുനീ ,
ആത്മാവുവെടിഞ്ഞീ ഇഹത്തിലുംനഗ്നന്‍.

സോദരിമാരുടെമാനം കവര്‍ന്നപ്പോള്‍ നീ ,
കണ്ണീരാലഭിമാനം വെടിഞ്ഞുനഗ്നനായി.

അന്നത്തെയന്നത്തിനു വഴികേഴുന്നന്ന്യന്‍റെ ,
കണ്ണീരുമോന്തിനീ ഖബറിലുംനഗ്നനായ്.

നഗ്നനായ്പിറന്നു നഗ്നനായിട്ടലയുന്നു ,
നിന്‍നഗ്നതയേതും നിനക്കാതൂഴിയില്‍.

സസ്നേഹം,
അജു ജോര്‍ജ് മുണ്ടപ്പള്ളി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ