2014 ജനുവരി 19, ഞായറാഴ്‌ച

-------വഴികാട്ടി------
ആദിപാപംപൂണ്ടുഞാനീ മണ്ണിലൂടലഞ്ഞനാള്‍,
ആദമിന്‍റെദൈവമെന്നെ തേടിയെത്തിമണ്ണിലും.

ആദിയുടെനാഥനന്നു സീനായിമലമുകളില്‍,
അരുളിന്‍റെകല്പനകള്‍ അഗ്നിയാലെയെഴുതി.

അലകടലിന്‍ന്നോളമായ് അരികിലുണ്ടെന്നീശോ,
അഴലിന്‍തീരംതേടിയവന്‍ എത്തുമിന്നുനിശ്ചയം.

ആഴിയുടെആഴങ്ങളില്‍ മുങ്ങിത്താഴുംനേരം,
ആധിവേണ്ടആര്‍ദ്രമോടെ ചാരെയെത്തുംമീശോ,

പാപഭാരംപേറിഞാനീ പാരിനെവെറുത്തനാള്‍,
പാരിലെന്‍റെപാപംപേറി പാപിയായിമരിച്ചവന്‍.

പുകയുന്നോരഗ്നിയായ് ഞാന്‍വെന്തുരുംനാളില്‍,
പതയുന്നസ്നേഹമായ് എന്നരികിലെത്തുമീശോ.

വീണ്ടെടുപ്പിന്‍നാളിലെന്‍റെ പാപമെല്ലാംപോക്കി,
വീണ്ടുമെന്നെചേര്‍ക്കുംതന്‍ നിത്യമായരാജ്യത്തില്‍.

സ്നേഹമാണുസത്യമാണു യേശുവെന്നനാമം,
സഹനമാണുദാനമാണ് അവനിലേക്കുമാര്‍ഗ്ഗം.

അജുജോര്‍ജ് മുണ്ടപ്പള്ളി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ