2014 ജനുവരി 19, ഞായറാഴ്‌ച

****വിലാപം****
കൊട്ടും കുരവയും ആഘോഷങ്ങളും,
നാട്ടില്‍ തകൃതിയായ് നടക്കുമ്പോള്‍,
മട്ടും ഭാവവും അറിയാതുള്ളോരു,
പുതു ഭരണക്കാരുടെ നെട്ടോട്ടം.

അഭിവാദ്യങ്ങള്‍ ആയിരമായിരം,
പിന്നില്‍ നിന്നു മുഴങ്ങുമ്പോള്‍ നാളത്തെ,
മഞ്ഞ പത്രതാളിന്‍ കോപ്പിയൊരെണ്ണം,
മുന്‍കൂറായി ചോദിക്കും പത്രത്തില്‍,
പടമുണ്ടോയെന്നറിയാനുള്ള സന്ദേഹം.

ആണ്ടു കുറിചിട്ടധികാരത്തിന്‍,
കസേരക്കളികള്‍ മൂക്കുമ്പോള്‍,
അയ്യോ പൊന്നെ എന്നു വിളിച്ചിട്ട്,
അധികാരത്തില്‍ ഏറും പിന്നെ.

അരി, പൊരി, തീവില ഏറി നാട്ടില്‍,
പട്ടിണി മരണം കൂടുമ്പോള്‍ വാഗ്ദാന,
പെരുമഴയല്ലാതൊന്നും ചെയ്യാറില്ലി,
അധികാരത്തിന്‍ പുതു മേലാളന്മാര്‍.

പട്ടിണി, പൈത്യം കൊണ്ടിനാട്ടില്‍,
ജനം പൊറുതി മുട്ടി മരിക്കുമ്പോള്‍,
ചേരിക്കുള്ളില്‍ കുതിച്ചുപായും,
മെട്രോ റയിലില്‍ ചക്രങ്ങള്‍.

കാര്‍ഷികവിളയുടെ വിലയിടിച്ചു,
കര്‍ഷക മരണം കൂട്ടുമ്പോള്‍,
കനകം വിളയും പാടത്തൂടൊരു,
എയര്‍പോര്‍ട്ടിന്‍ പുതുസ്വപ്‌നങ്ങള്‍.

മാനം പോയൊരു പെണ്ണിന്‍ രോദനം,
നാട്ടില്‍ നീളെ മുഴങ്ങുമ്പോള്‍,
ചാനല്‍ ചര്‍ച്ചയില്‍ എറിടാനായ്,
ചിലര്‍ തമ്മില്‍ കടിപിടി കൂടുന്നു.

സമ്പന്നതയുടെ തേരോട്ടത്തില്‍,
സംസ്ക്കാരച്യുതി ഏറുമ്പോള്‍,
പരിപാവനമാം നമ്മുടെ നാട്ടില്‍,
ദിനം പീഡന കഥകളും ഏറുന്നു.

വാടക വാങ്ങി പേറു ചുമക്കാന്‍,
ചില പെണ്ണുങ്ങള്‍ ക്യു നില്‍ക്കുമ്പോള്‍,
പെറ്റു വളര്‍ത്തിയ മാതൃത്വത്തിനു,
തെല്ലും വിലയില്ലാതായി നാട്ടില്‍.

ഫാഷന്‍ മൂത്തൊരു കോണകമേന്തി,
തരുണീ മണികള്‍ നില്‍ക്കുമ്പോള്‍,
പൂടകൊഴിഞ്ഞൊരു പിടക്കോഴിയുടെ,
കാഷ്ഠ ചിരിയും കാണേണം.

റോഡുകള്‍ കണ്ടാല്‍ ആറുകള്‍ പോലെ,
ആറ്റില്‍ പറക്കാന്‍ ഫോറിന്‍ കാറുകള്‍,
ജപ്തിക്കാരുടെ മേളകള്‍ നല്‍കും,
മോഹന സുന്ദര വാഗ്ദാനങ്ങള്‍.

ഊഷര ഭൂമിയില്‍ നമ്മുടെ സോദരര്‍,
ചോര തുപ്പി മരിക്കുപോള്‍,
അറിയില്ലന്വേഷിക്കാം എന്നൊരു,
പാഴ് വാക്കല്ലാതെന്തുടിവിടെ?.

ജനിച്ച നാടിന്‍ ദുരിതം തീര്‍ക്കാന്‍,
കടല്‍ കടന്നൊരു മലയാളിക്കു,
മരിച്ചു വീണാല്‍ ആറടി മണ്ണിനു,
ആദ്യം പാന്‍കാര്‍ഡുണ്ടോന്നാരായും.

മയ്യത്തിന്നൊരു പെട്ടിയിലാക്കി ഖബര്‍,
അടക്കാന്‍ പാര്‍സ്സല്‍ല്‍ അയച്ചാല്‍,
ടാക്സ് അടച്ച രസ്സിതുണ്ടോന്നടുത്തു കൂടി,
ആരായും ചില മാന്യ വെള്ളക്കാര്‍.

നാടിന്‍ ശോകം കണ്ടിട്ടാരോ കരി,
കൊടി വിലപമുയര്‍ത്തപ്പോള്‍,
വൃക്ഷണമുടച്ചൊരു കാക്കിക്കഥ,
നാട്ടില്‍ ഭരണ പൂജ നടത്തുന്നു.

നാട് കടന്നും നമ്മുടെ സോദരര്‍,
കൊടിയില്ലാക്കൊടി പാറിക്കും,
ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ തേടിനടന്ന്,
അഭിവാദ്യങ്ങളും അര്‍പ്പിക്കും.

നിസ്സയായതയുടെ വേലിക്കെട്ടില്‍,
നീതി കണ്ണു മറച്ചു നില്‍ക്കുമ്പോള്‍,
നിറ കണ്ണീരായി ഒഴുകും നമ്മുടെ,
ആത്മവിലാപം തെരുവീഥികളില്‍.

സസ്നേഹം,
അജു ജോര്‍ജ് അടൂര്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ