****അമ്മക്കിളിയുടെ ഗാനം*****
ഈ മിഴിക്കോണിലൂടെന്നെ നീ കാണുമ്പോള്‍,
കുഞ്ഞേ..,നീയെന്‍റെ സ്വന്തം.
നിന്‍ ചുണ്ടിലൂറുന്ന പുഞ്ചിരി കാണുമ്പോള്‍,
ഞാനെല്ലാം മറക്കുന്നു പാരില്‍.
സങ്കല്‍പ്പമേറെ മദിച്ചു രമിച്ചയെന്‍,
ജീവ സാഫല്യമാണ് നീ കുഞ്ഞേ.
ഒരു പൂ വിടരുമ്പോള്‍ മറു പൂ കൊഴിയുന്ന,
പുലരി തന്‍ സൌരഭ്യമാണ് നീ കുഞ്ഞേ.
അമ്മ തന്‍ മാറിലെ അമൃത് നുണയുമ്പോള്‍
അമ്മതന്‍ നൊമ്പരം അറിയേണം.
കുഞ്ഞിളം കൈയ്യിലമ്മക്ക് നല്‍കുവാനൊരു,
ഉരുളയുമായി നീ വന്നിടേണം.
അച്ഛന്‍റെ നെഞ്ചിലെ തീ അണച്ചീടുവാന്‍,
ആളായ് നീ വേഗം വളരേണം.
പിച്ച വച്ചോടി മറിഞ്ഞങ്ങു വീഴുമ്പോള്‍ നീ,
സഹജീവി നൊമ്പരം ഓര്‍കേണം.
അദ്വൈതമൂറും ഒരാത്മാവുമായി നീ,
ഈ..,പാരിന്‍റെ ശാപമകറ്റേണo.
അറിവിന്‍റെ അഗ്നിയില്‍ ആത്മാവ് ഹോമിച്ചു,
എന്‍ ആത്മഭിലാഷമായ് വളരേണം.
സൌരഭ്യം വറ്റി ഞാനോര്‍മ്മയായ് മാറുമ്പോള്‍ നീ,
ഒരു പിടി മണ്‍തരി നല്‍കിടേണം.
എന്‍റെ ആത്മാവുരുകും അഗ്നിയിലേറാതെ,
അഷ്ടികലശവും ഏറ്റിടെണം.
സസ്നേഹം,
അജു ജോര്‍ജ് അടൂര്‍.
ഈ മിഴിക്കോണിലൂടെന്നെ നീ കാണുമ്പോള്‍,
കുഞ്ഞേ..,നീയെന്‍റെ സ്വന്തം.
നിന്‍ ചുണ്ടിലൂറുന്ന പുഞ്ചിരി കാണുമ്പോള്‍,
ഞാനെല്ലാം മറക്കുന്നു പാരില്‍.
സങ്കല്‍പ്പമേറെ മദിച്ചു രമിച്ചയെന്‍,
ജീവ സാഫല്യമാണ് നീ കുഞ്ഞേ.
ഒരു പൂ വിടരുമ്പോള്‍ മറു പൂ കൊഴിയുന്ന,
പുലരി തന്‍ സൌരഭ്യമാണ് നീ കുഞ്ഞേ.
അമ്മ തന്‍ മാറിലെ അമൃത് നുണയുമ്പോള്‍
അമ്മതന്‍ നൊമ്പരം അറിയേണം.
കുഞ്ഞിളം കൈയ്യിലമ്മക്ക് നല്‍കുവാനൊരു,
ഉരുളയുമായി നീ വന്നിടേണം.
അച്ഛന്‍റെ നെഞ്ചിലെ തീ അണച്ചീടുവാന്‍,
ആളായ് നീ വേഗം വളരേണം.
പിച്ച വച്ചോടി മറിഞ്ഞങ്ങു വീഴുമ്പോള്‍ നീ,
സഹജീവി നൊമ്പരം ഓര്‍കേണം.
അദ്വൈതമൂറും ഒരാത്മാവുമായി നീ,
ഈ..,പാരിന്‍റെ ശാപമകറ്റേണo.
അറിവിന്‍റെ അഗ്നിയില്‍ ആത്മാവ് ഹോമിച്ചു,
എന്‍ ആത്മഭിലാഷമായ് വളരേണം.
സൌരഭ്യം വറ്റി ഞാനോര്‍മ്മയായ് മാറുമ്പോള്‍ നീ,
ഒരു പിടി മണ്‍തരി നല്‍കിടേണം.
എന്‍റെ ആത്മാവുരുകും അഗ്നിയിലേറാതെ,
അഷ്ടികലശവും ഏറ്റിടെണം.
സസ്നേഹം,
അജു ജോര്‍ജ് അടൂര്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ