2014 ജനുവരി 19, ഞായറാഴ്‌ച

-------അമ്മയൊരോര്‍മ്മ------

ഇന്നെന്‍റെസന്ധ്യയില്‍ നിറദീപമില്ല ,
ദീപംതെളിച്ചവള്‍ യാത്രയായെങ്ങോ.
യാത്രാമൊഴിയുമായ് എത്തുന്നിതാ ,
സന്ധ്യയുംമൌനമാം തോണിയേറി. 

ഇന്നെന്‍റെപുലരിയില്‍ ഭൂപാളമില്ല ,
പുലരിയെകാത്തവള്‍ യാത്രയായി.
പൂക്കള്‍പെറുക്കുവാന്‍ ആരുമില്ല ,
പൂവിട്ടഓര്‍മ്മകള്‍ മാത്രമുള്ളില്‍.

നേരവുംനെറിയും പടിപ്പിച്ചവള്‍ ,
നെരിപ്പോടുമായി എരിഞ്ഞമര്‍ന്നു.
കരളിന്‍റെപാതിയും പറിച്ചുതന്നു ,
പാരില്‍തനിച്ചാക്കി പറന്നുപോയി.

മിഴിപ്പക്ഷിപാറും ദിക്കിലെല്ലാമിന്നു ,
പകലിന്‍കിനാവായി എത്തുന്നവള്‍.
പ്രാണന്‍പിടക്കുമീ ചിത്തിനുള്ളില്‍ ,
പലകുറിതേടിഞാന്‍ നിന്‍റെരൂപം..!

മുലയൂട്ടിവളര്‍ത്തിയെന്‍ അമ്മയിന്നു ,
വിങ്ങുന്നയോര്‍മ്മയീ ഹൃത്തിനുള്ളില്‍.
അമ്മയേക്കാളും വിലപ്പെട്ടതായിന്നു ,
വേറെന്തുനേടുവാന്‍ പാരിതില്‍ഞാന്‍?.

അജുജോര്‍ജ് മുണ്ടപ്പള്ളി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ