2014 ജനുവരി 19, ഞായറാഴ്‌ച

"അരുതേ ആത്മഹത്യ"

മരണം തേടി നടപൂ മനുഷ്യാ
മറന്നോ നിന്‍റെ മനോധര്‍മ്മം.
ഇനിയൊരുജന്മ മൂഴിയിലൊരുനാള്‍
നരനായ്‌ ഉണ്ടാവില്ലെന്നോര്‍ക്കുക നീ.

ജീവന്‍റെ ശീതളശ്ചായില്‍ നിന്നുള്ളൊരു
ഒളിചോട്ടമാണിന്നു നിന്‍റെ മൃത്യു.
വീട്ടാ കടങ്ങള്‍ തന്‍ മാറാപ്പുമായി നീ
കാലാന്തികെ എത്തി നില്‍ക്കുന്നിതാ.

പെറ്റമ്മതന്‍ നെഞ്ചിലെ കണ്ണീരുകാണാതെ
ഹരിശ്രീയില്‍ മുഴങ്ങുമൊരദ്വൈഥ മെങ്ങുപോയ്.
കൂടെ കളിച്ച നിന്‍ സതീര്‍ത്ഥ്യരിവരോക്കെയും
നി മറന്ന കടപ്പാടിന്‍റെ ഓര്‍മക്കുറിപ്പുകള്‍.

ഇരുത്തമില്ലാത്തവന്‍ ഗുരുത്വം മറന്നിട്ടു
കാട്ടുന്നിതേതോ പൊരുത്തക്കേടുകള്‍.
നിന്‍റെ ശൂന്യതയിലനാഥമാകും കുരുന്നുകള്‍ പിന്നെ,
ചാട്ടവാരിന്‍ നിണം വീഴ്ത്തുമീ വീഥിയില്‍.

നീ പാലൂട്ടി വളര്‍ത്തിയ പാപ ചിന്തകള്‍
നിന്‍റെ ജീവന്നായ് നിത്യം മുറവിളി കൂട്ടുന്നു.
നിന്‍റെ കര്‍മ്മ ഭലത്തില്‍ നിന്നുയര്‍ക്കും
പുഴുക്കള്‍ നിന്‍ ദേഹം കൊത്തിപ്പറിക്കും.

അഘോര മേരിയുമോരഗ്നിയില്‍ നിന്‍റെ
ആത്മാവ് കത്തിക്കരിയും.
പിതൃശാപവും പേറി നിന്‍റെ നാവ്
ഒരുതുള്ളി വെള്ളത്തിനായിട്ടു കേഴും.

ചീയുന്ന ഓടയില്‍ പുഴുക്കലോടോത്തു
നീ ജന്മാന്തരങ്ങള്‍ നുരക്കും.
അലയും നിന്നാത്മാവ് ഗതികേടുകൊണ്ട്
നിന്‍ ജന്മത്തെയാകെ ശപിക്കും.

ആര്‍ത്തിയോടെത്തും കാലന്‍റെ വായിലെ
അന്ഗിയെ ഊതി കെടുത്തുവാന്‍-
ആത്മ തപം ചെയ്തു വര്‍ധിച്ച വീര്യത്താല്‍,
ആയിരം ജന്മങ്ങള്‍ വാഴ്കയീ, ഊഴിയില്‍...

സസ്നേഹം,
അജു ജോര്‍ജ്അടൂര്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ