------എന്‍റെ നീലി----
ഇവളെന്‍റെ നീലി ഈ കള്ളിയാന്‍ കാടിന്‍റെ ,
ചാരുതതുടിക്കും മാദകത്തിടമ്പിവളിന്നും ,
പടരുന്നു സിരകളിലഗ്നിയായി കാമമായി ,
ക്രോധമായി കൂടെക്കിടന്നും കൂട്ടിക്കൊടുത്തും ,
കുതികാലു വെട്ടിയും ചോരപ്പുഴകളൊഴുക്കിയും ,
പാതിവൃത്യം വെടിഞ്ഞുംപലരായ് പലതായി,
ഇരവിലും പകലിലുമിന്നീ നാടിന്‍റെവിലാപമായ്.
വിലസുന്നു നീലിയിവളെന്‍റെ കാമുകി.. പണ്ടൊരു ,
മണ്‍ചിരാതിന്‍റെ വെളിച്ചത്തിലാ കാട്ടുമാടത്തിന്‍ ,
തിണ്ണയില്‍ തമ്മിലിഴചേര്‍ന്നു സ്വപ്‌നങ്ങള്‍ കണ്ടുo,
എന്‍റെ കാമനകള്‍ക്കുകൂട്ടായി കണ്ണിലെണ്ണയുമായ്,
കാത്തിരുന്നവള്‍ പിന്നെ ഏതോ ഇരുളിന്‍റെ ,
യാമത്തിലവളുടെ അലറുന്നയൊച്ചകള്‍ കരിമ്പന,
കാടുകളില്‍കളില്‍തട്ടി താളംപിടിക്കവേ മാനം -
പോലിഞ്ഞവള്‍ അമൃതയായ് നാടിന്‍റെയക്ഷിയായ്.
പണ്ടേതോകത്തനാര്‍ തന്‍റെ മന്ത്രമൊഴികളില്‍ ,
ഇരുമ്പാണിയാല്‍ ദാസ്യം വിധിച്ചവള്‍ പിന്നെ ,
രാവിന്‍റെയേകാന്ത യാമത്തില്‍ അരമണികിലുക്കി ,
അരക്കച്ചയഴിച്ചവള്‍ കല്‍പ്പനതന്‍ കല്‍തുറുങ്കുകള്‍ ,
ഭേദിച്ചുപ്രതികാര ദാഹിയായ് നാടിന്‍റെസിരകളില്‍,
ഇന്നും രുധിരംഭുജിച്ചു പൊട്ടിച്ചിരിക്കുന്നുരാവില്‍.
ഇനിയുമീനാടിന്‍റെ വിലാപം കാണുവാനാവില്ല ,
നീലീനീയടങ്ങു..,എന്‍ മാറുപിളര്‍ന്നെന്‍റെ ചങ്കിലെ ,
തുടിക്കുന്നചുടുചോര മുത്തിക്കുടിച്ചു നീയടങ്ങുക,
നിനക്കായൊരുങ്ങി എന്‍ ചിരകായമുള്ളപ്പോള്‍ ,
നീ പരകായമെന്തിനീ പാരില്‍ തേടുന്നു നീലീ...
ഇനിയെന്‍റെയീ നാടൊന്നു പൊട്ടിച്ചിരിക്കട്ടെ,
കറവീണ പാടുകള്‍ പേര്‍ത്തുംകഴുകട്ടെ...
വരികെന്‍റെ സമാധിയില്‍ എരിഞ്ഞടങ്ങാം,
ഇനിയൊരു നീലീ പിറക്കാതിരിക്കുവാന്‍...
അജുജോര്‍ജ് മുണ്ടപ്പള്ളി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ