2014 ജനുവരി 19, ഞായറാഴ്‌ച

"പണിയാളുകള്‍"

എരിയും പകലിന്‍റെ തീജ്വാലയില്‍ നിന്നൊരു
നെടുവീര്‍പിന്‍ ചിലമ്പല്‍ നീ കേള്‍ക്കുന്നില്ലയോ.
ഉള്ളില്‍ എരിയും നെരിപോടില്‍ സ്വന്ത മോഹങ്ങള്‍
ഹോമിച്ചന്നത്തെ അന്നത്തിനു ഊര്‍ജ്ജം ചികയുന്ന
നാട്ടുകൂട്ടങ്ങള്‍ പട്ടിണിയുടെ പേക്കോലമിവര്‍
ഈ നാട്ടിലെ പാവം പണിയാളുകള്‍.

പൊരിവെയിലില്‍ പാടത്തും പണിശാലകളിലും
നാട്ടിലും വീടിലും പിന്നെ മറുനാട്ട്ടിലുമിവര്‍
ഒഴുക്കും കണ്ണിരിന്‍ വിയര്‍പ്പുതുള്ളികള്‍ നിന്‍റെ
നാവിന്നു രുചിയേറും വിഭവമായി നുണഞ്ഞിറക്കുന്നു.

ചെളിപുരണ്ട മാറിലെ വരണ്ടുണങ്ങിയ മുലകളില്‍
നിന്‍റെ കാമാമേറും കണ്ണുകള്‍ വട്ടമിട്ടു പറക്കുന്നു.
കൂരിരുള്‍ പടരുമവരുടെ കണ്‍തടങ്ങളില്‍ തിളങ്ങും
ദൈത്യഭാവങ്ങളെ നീ കണ്ടില്ലെന്നു നടിക്കുന്നു നീചത്വം.

കൂരിരുളില്‍ ചൂട്ടുമായ് കുടിയിലേക്ക് പായുമ്പോള്‍
തന്‍ കുരുന്നുകള്‍ക്ക് നല്കുവാനിവര്‍ക്ക് വരണ്ടു
ഉണങ്ങിയ മുലകളും പിന്നെ ആധിപൂണ്ട നാളെയും മാത്രം.

എന്നിട്ടും പാവങ്ങളിവര്‍ യജമാന ഭക്തിയാല്‍
തൊഴുകയ്യുമായി വായ്പൂട്ടി മാര്‍ മറച്ചു
പടിപുറത്തു നിന്നും ഭിക്ഷ യാചിക്കുo നേരത്ത്
പുറo കാലുകൊണ്ട്‌ നീ തൊഴിച്ചു വീഴ്ത്തുന്നു.

കിരാത നിയമങ്ങളുംഅധികാര വര്‍ഗ്ഗവും
നിന്നെ സ്തുതിക്കുമ്പോള്‍ അങ്ങു കുടിലില്‍
ചേതനയറ്റ ശവത്തിന്നു ചുറ്റും കുരുന്നുകള്‍
വിശക്കുന്ന വയറുമായ് വാവിട്ടു കരയുന്നു.

ഓര്‍ക്കുക പട്ടിണിയുടെ പേക്കൊലമിന്നവര്‍
ആശരണര്‍ നിരാലംബര്‍ നാലുവാക്കോതുവാന്‍
ത്രാണിയില്ലാത്തവര്‍ വരൂo നാളെ ഒരു ദിനമന്നു
നിന്‍റെ മുഖംമൂടി പിച്ചി ചീന്തി പുന്ന്യാഹo
തളിക്കുമിവര്‍ പാവം പണിയാളുകള്‍.

സസ്നേഹo
അജു ജോര്‍ജ് അടൂര്‍.
61Like ·  · Promote · 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ