***ഇരുളിന്‍റെ നിറം***
നക്ഷത്രങ്ങള്‍ കണ്ണു ചിമ്മിയപ്പോള്‍
ഞാന്‍ ഇരുട്ടിന്‍റെ തടവറയിലായിരുന്നു.
ഒരു അമവാസിയായ്, കാര്‍ഘമായ്,
പേമാരിയായ് പിന്നെ ഉരുള്‍പൊട്ടലായ്,
ഒലിച്ചുപോയതെന്‍ സ്വപ്നങ്ങളായിരുന്നു.
വീശിയടിച്ച ശീതക്കാറ്റില്‍ പ്രതീക്ഷകള്‍...
കത്തിക്കരിഞ്ഞ കണ്ണുനീരിന്‍റെ ഉപ്പു മണം.
വട്ടമിട്ടു പറക്കുന്ന കഴുകന്മാ്ര്‍ ആര്‍ത്തിയോടെ...
എന്‍റെ ശവത്തിനായ് മുറവിളി കൂട്ടുന്നു.
രാതിയുടെ കരാള ഹസ്ത്തങ്ങളവളില്‍...
അഗ്നിജ്വാലയായ് എരിഞ്ഞു തീര്‍ന്നപ്പോള്‍...
പിഞ്ചി നാറും പഴംതുണിയിലാ പാതയോരത്ത്,
ഞാന്‍ സുഖമായുറങ്ങുകയായിരുന്നു.
എന്‍റെ സങ്കടം ഞാന്‍ നിന്‍റെ മുഖത്തേക്ക്...
കാറിതുപ്പിയപ്പോള്‍ ജാള്യമേതും കുടാതെ...
നീയതു വടിച്ചുമാറ്റി മലര്‍ക്കെ ചിരിച്ചപ്പോള്‍,
നിനക്കും നിന്‍റെ നിഴലിനും ഇരുള്‍ നിറം.
എന്‍റെ മുഖത്തെ ഉണങ്ങി വരണ്ട കണ്ണുനീര്‍...
ചാലില്‍ നീ ബോട്ടും പത്തേമാരിയുമിറക്കി.
ഒട്ടിയ വയറില്‍ നിന്നുള്ളയെന്‍ നിലവിളിക്ക്,
കോട്ടവാതിലുകള്‍ ഭേദിക്കാന്‍ കെല്പ്പി ല്ലല്ലോ?.
അനാഥന്‍റെ മാറിലെ ഉയര്‍ന്നു പൊങ്ങിയ...
വാരിയെല്ലുകളില്‍ മഴവില്ലു കണ്ടു നീ,
എന്നും ചിരിച്ചു കൊണ്ടേയിരിന്നു.
സസ്നേഹം,
അജു ജോര്‍ജ് അടൂര്‍.
നക്ഷത്രങ്ങള്‍ കണ്ണു ചിമ്മിയപ്പോള്‍
ഞാന്‍ ഇരുട്ടിന്‍റെ തടവറയിലായിരുന്നു.
ഒരു അമവാസിയായ്, കാര്‍ഘമായ്,
പേമാരിയായ് പിന്നെ ഉരുള്‍പൊട്ടലായ്,
ഒലിച്ചുപോയതെന്‍ സ്വപ്നങ്ങളായിരുന്നു.
വീശിയടിച്ച ശീതക്കാറ്റില്‍ പ്രതീക്ഷകള്‍...
കത്തിക്കരിഞ്ഞ കണ്ണുനീരിന്‍റെ ഉപ്പു മണം.
വട്ടമിട്ടു പറക്കുന്ന കഴുകന്മാ്ര്‍ ആര്‍ത്തിയോടെ...
എന്‍റെ ശവത്തിനായ് മുറവിളി കൂട്ടുന്നു.
രാതിയുടെ കരാള ഹസ്ത്തങ്ങളവളില്‍...
അഗ്നിജ്വാലയായ് എരിഞ്ഞു തീര്‍ന്നപ്പോള്‍...
പിഞ്ചി നാറും പഴംതുണിയിലാ പാതയോരത്ത്,
ഞാന്‍ സുഖമായുറങ്ങുകയായിരുന്നു.
എന്‍റെ സങ്കടം ഞാന്‍ നിന്‍റെ മുഖത്തേക്ക്...
കാറിതുപ്പിയപ്പോള്‍ ജാള്യമേതും കുടാതെ...
നീയതു വടിച്ചുമാറ്റി മലര്‍ക്കെ ചിരിച്ചപ്പോള്‍,
നിനക്കും നിന്‍റെ നിഴലിനും ഇരുള്‍ നിറം.
എന്‍റെ മുഖത്തെ ഉണങ്ങി വരണ്ട കണ്ണുനീര്‍...
ചാലില്‍ നീ ബോട്ടും പത്തേമാരിയുമിറക്കി.
ഒട്ടിയ വയറില്‍ നിന്നുള്ളയെന്‍ നിലവിളിക്ക്,
കോട്ടവാതിലുകള്‍ ഭേദിക്കാന്‍ കെല്പ്പി ല്ലല്ലോ?.
അനാഥന്‍റെ മാറിലെ ഉയര്‍ന്നു പൊങ്ങിയ...
വാരിയെല്ലുകളില്‍ മഴവില്ലു കണ്ടു നീ,
എന്നും ചിരിച്ചു കൊണ്ടേയിരിന്നു.
സസ്നേഹം,
അജു ജോര്‍ജ് അടൂര്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ