കവിത
____ഹൃദയസന്ദേശം___
സ്നേഹിതാ...നീ ,
എന്നെ മറന്നുവെന്നു ഞാന്‍ കരുതി
അപ്പോഴാണ് സിങ്കപ്പൂരിലെ
തണുത്ത പ്രഭാതത്തില്‍ നിന്നും
എന്‍റെ മുഖപുസ്തകത്തില്‍
വര്‍ഷങ്ങള്‍ക്കു ശേഷം ഒരു
ലൈക് എന്നെത്തേടി വന്നത്....!
അല്ലെങ്കിലും ,
നിനക്കിപ്പോള്‍
ഓര്‍ക്കാന്‍ എവിടെ സമയം,
ഈ മണലാരണ്യത്തിലെ
വിയര്‍പ്പിലും ഉപ്പുകാറ്റിലും
നാറിയ കുപ്പായവുമിട്ടു
കരിഓയില്‍ പുരണ്ട മണ്ണില്‍
കുത്തിയിരുന്നു വെയിലു
കൊണ്ടുണങ്ങിയ കുബ്ബൂസ്
കീറിമുറിച്ചു കഴിക്കാനാവാതെ
പരസ്പരം മുഖാമുഖം നോക്കി
പയ്യാരം പറഞ്ഞതും സങ്കടം
ഒരു കടലോളം നിശബ്ദമായി
നമ്മള്‍ കുടിച്ചു തീര്‍തത്തതും.....!
പിന്നെ ,
പൊള്ളുന്ന മണല്‍പാതയിലൂടെ നാം
ഒന്നിച്ചു നടന്നു ജീവിതത്തിന്‍റെ
പടവുകള്‍ ചവുട്ടിക്കയറിയതും
ചുവടുതെറ്റി ഞാന്‍ ഇടയ്ക്കു
വീണതും പിന്നിലേക്ക് നോക്കാതെ
നീ വിജയത്തിന്‍റെ പടവുകള്‍ താണ്ടി
ബഹുദൂരം പോയപ്പോള്‍
നീയറിയാതെ ഞാന്‍ പിന്നില്‍ നിന്ന്
വേദന മറന്നും സന്തോഷാശ്രുക്കള്‍
പൊഴിച്ചതുമൊന്നുo നീയിന്നു
ഓര്‍ക്കാനിടയില്ലയെങ്കിലും
ഞാന്‍ എന്നും കാണുന്നു നിന്നെയും
നിനക്കു ചുറ്റും സന്തോഷത്താല്‍
പൊട്ടിച്ചിരിക്കുന്ന കുറെ മുഖങ്ങളും...!
പട്ടിണിയുടെയും ,
ദാരിദ്യത്തിന്‍റെയും തിരുമുറ്റത്തു
പിറന്നു വീഴുകയും പരിഹാസത്തിന്‍റെ
പൊള്ളുന്ന വാക്ക് ശരങ്ങളാല്‍
ഹൃദയത്തില്‍ കുത്തി എല്ലാവരും
മുറിവേല്‍പ്പിക്കുകയും എന്‍റെ
ദൈത്യാവസ്ഥയില്‍ ആനന്ദo പൂണ്ടു
പൊട്ടിച്ചിരിക്കുകയും ചെയ്തവരുടെ
കൂട്ടത്തില്‍ നീയില്ലെന്നും എനിക്കറിയാം...!
പാതിവഴിയില്‍ ,
പടവില്‍ തട്ടി ഞാന്‍
വീണുവെങ്കിലും തോല്‍ക്കാന്‍
മനസ്സില്ലായിരുന്നതു കൊണ്ടും
കരിന്തികത്തുന്ന കുറെ മുഖങ്ങള്‍
എനിക്ക് ചുറ്റും ചിറകു കൊഴിഞ്ഞ
മിന്നാ മിനുങ്ങുകളെ പോലെ നൃത്തം
വച്ചപ്പോള്‍ ഞാനും സ്വയം മറന്നു
ജീവിക്കുകയായിരുന്നു അവര്‍ക്കിത്തിരി
എങ്കിലും വെളിച്ചം പകരുവാന്‍വേണ്ടി...!
പക്ഷെ ,
അറിയില്ല ഞാന്‍
പകരുന്ന കുഞ്ഞുജ്വാലയില്‍ നിന്നുമവര്‍
നാളെയൊരു പകലായി കത്തിജ്വലിക്കുംപോള്‍
പ്രവാസ്സത്തിന്‍റെ തീച്ചൂളയില്‍ ഉരുകി
എരിഞ്ഞുതീരുന്ന എന്‍റെ കണ്ണുകള്‍ക്ക്
ആ വെളിച്ചം കാണാന്‍ ആവുമോയെന്ന്‍
കാരണം അത്രമേല്‍ എന്‍റെ മനസ്സും
ശരീരവും ഇവിടുത്തെ പൊള്ളിയ
മണലുപോലെ നിറം മങ്ങിയിരിക്കുന്നു.....!
അന്നൊരിക്കല്‍ ,
വെള്ളപ്പട്ടു ധരിച്ച ആ സ്നേഹത്തിന്‍റെ
മാലാഖ പ്രണയത്തിന്‍റെ രൂപത്തില്‍
നിന്നെതേടി എത്തിയില്ലായിരുന്നെങ്കില്‍
ഒരുപക്ഷെ നീയും ഈ മണല്‍ക്കാട്ടില്‍
എന്നെപോലെ നിറംമങ്ങിയ സ്വപ്നങ്ങളുമായി
എരിഞ്ഞൊടുങ്ങുമായിരുന്നില്ലേ... ..?.
അറിഞ്ഞോ ,
അറിയാതെയോ വര്‍ഷങ്ങള്‍ക്കു ശേഷം
നീ തന്ന ഒരു കുഞ്ഞു ലൈക്കില്‍
എന്‍റെ ഹൃദയമെത്ര സന്തോഷിക്കുന്നുവെന്ന്
ഒരുപക്ഷെ നിനക്കറിയില്ലായിരിക്കാം
എങ്കിലും വാക്കുകള്‍ക്കതീതമായി എന്‍റെ
ഹൃദയം നിന്നോട് മന്ത്രിക്കുന്ന ഒരു ഭാഷയുണ്ട്
അതു നീ കേള്‍ക്കാതിരിക്കരുത്....നന്ദി. ....!
എന്നെ മറന്നുവെന്നു ഞാന്‍ കരുതി
അപ്പോഴാണ് സിങ്കപ്പൂരിലെ
തണുത്ത പ്രഭാതത്തില്‍ നിന്നും
എന്‍റെ മുഖപുസ്തകത്തില്‍
വര്‍ഷങ്ങള്‍ക്കു ശേഷം ഒരു
ലൈക് എന്നെത്തേടി വന്നത്....!
അല്ലെങ്കിലും ,
നിനക്കിപ്പോള്‍
ഓര്‍ക്കാന്‍ എവിടെ സമയം,
ഈ മണലാരണ്യത്തിലെ
വിയര്‍പ്പിലും ഉപ്പുകാറ്റിലും
നാറിയ കുപ്പായവുമിട്ടു
കരിഓയില്‍ പുരണ്ട മണ്ണില്‍
കുത്തിയിരുന്നു വെയിലു
കൊണ്ടുണങ്ങിയ കുബ്ബൂസ്
കീറിമുറിച്ചു കഴിക്കാനാവാതെ
പരസ്പരം മുഖാമുഖം നോക്കി
പയ്യാരം പറഞ്ഞതും സങ്കടം
ഒരു കടലോളം നിശബ്ദമായി
നമ്മള്‍ കുടിച്ചു തീര്‍തത്തതും.....!
പിന്നെ ,
പൊള്ളുന്ന മണല്‍പാതയിലൂടെ നാം
ഒന്നിച്ചു നടന്നു ജീവിതത്തിന്‍റെ
പടവുകള്‍ ചവുട്ടിക്കയറിയതും
ചുവടുതെറ്റി ഞാന്‍ ഇടയ്ക്കു
വീണതും പിന്നിലേക്ക് നോക്കാതെ
നീ വിജയത്തിന്‍റെ പടവുകള്‍ താണ്ടി
ബഹുദൂരം പോയപ്പോള്‍
നീയറിയാതെ ഞാന്‍ പിന്നില്‍ നിന്ന്
വേദന മറന്നും സന്തോഷാശ്രുക്കള്‍
പൊഴിച്ചതുമൊന്നുo നീയിന്നു
ഓര്‍ക്കാനിടയില്ലയെങ്കിലും
ഞാന്‍ എന്നും കാണുന്നു നിന്നെയും
നിനക്കു ചുറ്റും സന്തോഷത്താല്‍
പൊട്ടിച്ചിരിക്കുന്ന കുറെ മുഖങ്ങളും...!
പട്ടിണിയുടെയും ,
ദാരിദ്യത്തിന്‍റെയും തിരുമുറ്റത്തു
പിറന്നു വീഴുകയും പരിഹാസത്തിന്‍റെ
പൊള്ളുന്ന വാക്ക് ശരങ്ങളാല്‍
ഹൃദയത്തില്‍ കുത്തി എല്ലാവരും
മുറിവേല്‍പ്പിക്കുകയും എന്‍റെ
ദൈത്യാവസ്ഥയില്‍ ആനന്ദo പൂണ്ടു
പൊട്ടിച്ചിരിക്കുകയും ചെയ്തവരുടെ
കൂട്ടത്തില്‍ നീയില്ലെന്നും എനിക്കറിയാം...!
പാതിവഴിയില്‍ ,
പടവില്‍ തട്ടി ഞാന്‍
വീണുവെങ്കിലും തോല്‍ക്കാന്‍
മനസ്സില്ലായിരുന്നതു കൊണ്ടും
കരിന്തികത്തുന്ന കുറെ മുഖങ്ങള്‍
എനിക്ക് ചുറ്റും ചിറകു കൊഴിഞ്ഞ
മിന്നാ മിനുങ്ങുകളെ പോലെ നൃത്തം
വച്ചപ്പോള്‍ ഞാനും സ്വയം മറന്നു
ജീവിക്കുകയായിരുന്നു അവര്‍ക്കിത്തിരി
എങ്കിലും വെളിച്ചം പകരുവാന്‍വേണ്ടി...!
പക്ഷെ ,
അറിയില്ല ഞാന്‍
പകരുന്ന കുഞ്ഞുജ്വാലയില്‍ നിന്നുമവര്‍
നാളെയൊരു പകലായി കത്തിജ്വലിക്കുംപോള്‍
പ്രവാസ്സത്തിന്‍റെ തീച്ചൂളയില്‍ ഉരുകി
എരിഞ്ഞുതീരുന്ന എന്‍റെ കണ്ണുകള്‍ക്ക്
ആ വെളിച്ചം കാണാന്‍ ആവുമോയെന്ന്‍
കാരണം അത്രമേല്‍ എന്‍റെ മനസ്സും
ശരീരവും ഇവിടുത്തെ പൊള്ളിയ
മണലുപോലെ നിറം മങ്ങിയിരിക്കുന്നു.....!
അന്നൊരിക്കല്‍ ,
വെള്ളപ്പട്ടു ധരിച്ച ആ സ്നേഹത്തിന്‍റെ
മാലാഖ പ്രണയത്തിന്‍റെ രൂപത്തില്‍
നിന്നെതേടി എത്തിയില്ലായിരുന്നെങ്കില്‍
ഒരുപക്ഷെ നീയും ഈ മണല്‍ക്കാട്ടില്‍
എന്നെപോലെ നിറംമങ്ങിയ സ്വപ്നങ്ങളുമായി
എരിഞ്ഞൊടുങ്ങുമായിരുന്നില്ലേ...
അറിഞ്ഞോ ,
അറിയാതെയോ വര്‍ഷങ്ങള്‍ക്കു ശേഷം
നീ തന്ന ഒരു കുഞ്ഞു ലൈക്കില്‍
എന്‍റെ ഹൃദയമെത്ര സന്തോഷിക്കുന്നുവെന്ന്
ഒരുപക്ഷെ നിനക്കറിയില്ലായിരിക്കാം
എങ്കിലും വാക്കുകള്‍ക്കതീതമായി എന്‍റെ
ഹൃദയം നിന്നോട് മന്ത്രിക്കുന്ന ഒരു ഭാഷയുണ്ട്
അതു നീ കേള്‍ക്കാതിരിക്കരുത്....നന്ദി.
അജുജോര്‍ജ് മുണ്ടപ്പള്ളി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ